പഞ്ചായത്ത്

രായമംഗലം ഗ്രാമപഞ്ചായത്തില്‍ 22 വാര്‍ഡുകളാണ് ഉളളത്. പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ...

ബിന്ദു ഗോപാലകൃഷ്ണന്‍

പ്രസിഡൻ്റ്

ജോയ് പൂണേലില്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഹണി എല്‍ദോസ്

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഐസക് മാത്യു

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

മേരി പൗലോസ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

അജിത്കുമാര്‍ വി.എം

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

രായമംഗലം ഗ്രാമപഞ്ചായത്ത്

സ്ഥലം - രായമംഗലം ഗ്രാമപഞ്ചായത്ത്, രായമംഗലം പി.ഒ, പിന്‍- 683545
വാര്‍ഡുകള്‍ - 22 
നിയമ സഭ മണ്ഡലം - പെരുമ്പാവൂര്‍
ലോകസഭ മണ്ഡലം - ചാലക്കുടി 
വില്ലേജുകള്‍ - രായമംഗലം, പെരുമ്പാവൂര്‍, ഐരാപുരം, വേങ്ങൂര്‍ വെസ്റ്റ്
ആകെ ജനസംഖ്യ (2011) - 36722
വിസ്തീര്‍ണ്ണം - 36.77 ച.കി.മീ

അതിരുകള്‍
    വടക്ക് - മുടക്കുഴ ഗ്രാമപഞ്ചായത്ത്
    തെക്ക് - പായിപ്ര, മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തുകള്‍
    കിഴക്ക് - അശമന്നൂര്‍ ഗ്രാമപഞ്ചായത്ത്
    പടിഞ്ഞാറ് - പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റി
 

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പഞ്ചായത്തിന്‍റെ കിഴക്കന്‍ ഭാഗങ്ങള്‍ പൊതുവെ ഉയര്‍ന്ന പ്രദേശമാണ്. പെരിയാറിന്‍റേയും, മൂവാറ്റുപുഴയാറിന്‍റെയും ഇടയിലാണ് പഞ്ചായത്തിന്‍റെ സ്ഥാനം. പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ടിന്‍റെ ഹൈലവല്‍ക്കനാലും മെയിന്‍കനാലും പഞ്ചായത്തിലൂടെ കടന്നുപോകുന്നതിനാല്‍ നെല്‍പ്പാടങ്ങള്‍ ഭൂരിഭാഗവും മൂന്ന്പൂ കൃഷിക്ക് അനുയോജ്യമായിരുന്നു. നെല്‍ കൃഷിയായിരുന്നു പഞ്ചായത്തിലെ ജനങ്ങളുടെ മുഖ്യതൊഴില്‍. നെല്ല്, തെങ്ങ്, റബ്ബര്‍ എന്നിവയാണ് മറ്റു പ്രധാന കൃഷികള്‍. പണ്ട് കാലത്ത് പുല്‍തൈലം, ഇഞ്ചി എന്നിവയുടെ പ്രധാന വിപണനകേന്ദ്രമായിരുന്നു പഞ്ചായത്തിന്‍റെ വടക്കനതിര്‍ത്തിയിലുള്ള കുറുപ്പംപടി ടൌണ്‍. എം.സി.റോഡും, ആലുവ-മൂന്നാര്‍ റോഡുമാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകള്‍. ദേശീയ പ്രസ്ഥാനത്തിന്‍റേയും, കര്‍ഷക പ്രസ്ഥാനത്തിന്‍റേയും, പ്രവര്‍ത്തനങ്ങള്‍ തുടക്കത്തില്‍ തന്നെ പഞ്ചായത്തുപ്രദേശത്തും നടന്നിരുന്നു. ജാതി ചിന്തയ്ക്കും, അനാചാരങ്ങള്‍ക്കും,...

കൂടുതൽ വായിക്കുക