ബിന്ദു ഗോപാലകൃഷ്ണന്‍

സുതാര്യവും ജനകീയവുമായ ഭരണത്തിലൂടെ പഞ്ചായത്തിന്‍റെ സമഗ്ര വികസനം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന വ്യക്തിയാണ് നിലവിലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്. തൻ്റെ ഭരണപരമായ മികവും വിശകലനപാടവവും ഔദ്യോഗിക പദവിയിൽ ജനക്ഷേമത്തിനായി വിനിയോഗിക്കുന്നു. പഞ്ചായത്തിലെ ആറാം വാർഡിനെ പ്രതിനിധീകരിക്കുന്ന പ്രസിഡന്‍റിന് ഒരു പതിറ്റാണ്ടിലേറെ നീണ്ട പൊതുപ്രവർത്തന പരിചയമുണ്ട്. മുൻ കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറായും, ബ്ലോക്ക് മെമ്പറായും, രായമംഗലം സി.ഡി.എസ് പ്രസിഡന്‍റായും മികച്ച രീതിയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. വിവിധ ജനകീയ പദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്നതിൽ പ്രസിഡന്‍റ് മുഖ്യപങ്ക് വഹിച്ചു. പഞ്ചായത്തിനെ ഒരു മാതൃകാ ഗ്രാമമാക്കി മാറ്റുക എന്നതാണ് പ്രസിഡന്‍റ് ലക്ഷ്യമിടുന്നത്.

വ്യക്തിഗത വിവരങ്ങൾ

പേര്: ബിന്ദു ഗോപാലകൃഷ്ണ

പദവി: പ്രസിഡന്റ്, രായമംഗലം ഗ്രാമപഞ്ചായത്ത്

ജനനത്തീയതി: 21.03.1972

മേൽവിലാസം: പോണേക്കുടി വീട്, രായമംഗലം പി. ഒ, പിന്‍ - 683545

ഫോൺ നമ്പർ: 9188664227

രാഷ്ട്രീയ പാർട്ടി/മുന്നണി: ഇന്റർനാഷണൽ കോൺഗ്രസ് 

വിദ്യാഭ്യാസ യോഗ്യത: എസ് എസ് എൽ സി 

ബിന്ദു ഗോപാലകൃഷ്ണന്‍