വാര്‍ത്തകളും വിവരങ്ങളും
കേരളോത്സവം 2026 രജിസ്ട്രേഷൻ ആരംഭിച്ചു. https://keralotsavam.com എന്ന സൈറ്റില്‍ മത്സരാര്‍ത്ഥികള്‍ക്ക് രജിസ്ട്രേഷന് നടത്താവുന്നതാണ്. 2026 ഒക്ടോബര്‍ 24 മുതലാണ് പഞ്ചായത്തുതല കേരളോത്സവം ആരംഭിക്കുന്നത്.

കേന്ദ്രസർക്കാരിൻ്റെ നിർദ്ദേശാനുസരണം സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 17 വരെയുള്ള കാലയളവിൽ *സ്വച്ഛത* *ഹി* *സേവ* ക്യാമ്പയിൻ നടത്തുവാൻ നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ആയത് പ്രകാരമുള്ള അതേ കാലയളവിൽ കേരളത്തിൽ *കൈയ്യോട്* *കൈ* എന്ന ക്യാമ്പയിൻ ആയും നടത്തുന്നതിന് നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. ആയതിന്റെ ഭാഗമായി രായമംഗലം ഗ്രാമപഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ നടത്തുന്ന *സ്വച്ഛത* *ഹി* *സേവ* / *കൈയോട്* *കൈ* ക്യാമ്പയിൻ പ്രകാരം *16/12/2026* *വെള്ളി* *രാവിലെ* *9.30* മുതൽ ഗ്രാമപഞ്ചായത്ത് ഓഫീസ് ഉൾപ്പെടുന്ന നെല്ലിമോളം ജംഗ്ഷൻ ശുചീകരിക്കുന്നതാണ്. ശുചീകരണ പ്രവർത്തനത്തിൽ എല്ലാ ജനപ്രതിനിധികളും, സർക്കാർ ജീവനക്കാരും, സമീപ വാർഡുകളിലെ കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് മേറ്റുമാർ, ഹരിത കർമ്മ സേന അംഗങ്ങൾ, ആശാവർക്കർമാർ, വ്യാപാര സ്ഥാപന ഉടമകൾ, ഒട്ടോ റിക്ഷാ തൊഴിലാളികൾ എന്നിവർ കൂട്ടായി പങ്കെടുത്ത് ശുചീകരണ പ്രവർത്തി ഭംഗിയായി നിർവഹിക്കുന്നതിന് എല്ലാവരുടെയും സാന്നിധ്യം ഉണ്ടാകുന്നതിന് അഭ്യർത്ഥിക്കുന്നു.
