മറ്റ് പ്രധാന സ്ഥലങ്ങള്‍
പഞ്ചായത്തിലെ പ്രധാന തീര്‍ത്താടന കേന്ദ്രമാണ് പുല്ലുവഴി സെന്‍റ് തോമസ് പളളി. വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ നാമഥേയത്തില്‍ അറിയപ്പെടുന്ന തീര്‍ത്ഥാടന കേന്ദ്രമാണ് പുല്ലുവഴി സെന്‍റ് തോമസ് പളളി. എം.സി റോഡില്‍ പുല്ലുവഴി കവലയിലാണ് ഈ പളളി സ്ഥിതി ചെയ്യുന്നത്. മറ്റൊരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് കൂട്ടുമഠം സുബ്രമണ്യ സ്വാമീ ക്ഷേത്രം. കുറുപ്പംപടി ടൗണില്‍ നിന്നും 1 കിലോമീറ്റര്‍ മാറി കീഴില്ലം കുറുച്ചിലക്കോട് റോഡില്‍ രായമംഗലം എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. കുറുപ്പംപടിയില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ് കുറുപ്പംപടി സെന്‍റ് മേരീസ് പളളി. കുറുപ്പംപടി ടൗണിന് സമീപമാണ് പളളി സ്ഥിതി ചെയ്യുന്നത്. ശബരിമല ഇടത്താവളമായ കീഴില്ലം ശിവക്ഷേത്രം എം.സി റോഡില്‍ കീഴില്ലം ജംഗ്ഷന് സമീപത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിലെ പ്രധാന മുസ്ലീം ആരാധനാലയമായ വട്ടയ്ക്കാട്ടുപടി ജുമാ മസ്ജിദ് വട്ടയ്ക്കാട്ടുപടി ജംഗ്ഷനിലാണ് സ്ഥിതിചെയ്യുന്നത്.
പഞ്ചായത്തിലെ സ്ക്കൂളുകളായ പുല്ലുവഴി എല്‍.പി സ്ക്കൂള്‍ പുല്ലുവഴി കല്ലില്‍ റോഡില്‍ പുല്ലുവഴി ജംഗ്ഷന് സമീപവും, കീഴില്ലം എല്‍.പി സ്ക്കൂള്‍ എം.സി റോഡില്‍ കീഴില്ലം ശിവ ക്ഷേത്രത്തിന് സമീപവും, വായ്ക്കര എല്‍.പി സ്ക്കൂള്‍ വായ്ക്കര ജംഗ്ഷന് സമീപവും ആണ് സ്ഥിതി ചെയ്യുന്നത്. പ്രൈവറ്റ് സ്ക്കൂളായ കീഴില്ലം സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള്‍ സ്ഥിതി ചെയ്യുന്നത് എം.സി റോഡില്‍ കീഴില്ലം ജംഗ്ഷന് സമീപത്തും, കുറുപ്പംപടി എം.ജി.എം സ്ക്കൂള്‍ കുറുപ്പംപടി ടൗണിലും, ജയകേരളം സ്ക്കൂള്‍ പുല്ലുവഴി കല്ലില്‍ റോഡില്‍ ജയകേരളം കവലയിലും സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുളള ബഡ്സ് സ്ക്കൂള്‍ നെല്ലിമോളം ജംഗ്ഷന് സമീപത്തായിട്ടാണ് പ്രവര്‍ത്തിക്കുന്നത്.
പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം (FHC) നെല്ലിമോളം ജംഗ്ഷന് സമീപത്തും സബ് സെന്‍ററുകളായ നെല്ലിമോളം സബ് സെന്‍റര്‍ നെല്ലിമോളം ജംഗ്ഷന് സമീപത്തും വായ്ക്കര സബ് സെന്‍റര്‍ വായ്ക്കര ജംഗ്ഷന് സമീപവും ഇരിങ്ങോള്‍ സബ് സെന്‍റര്‍ വട്ടയ്ക്കാട്ടുപടി റേഷന്‍ കട കവലയ്ക്ക് സമീപവും കീഴില്ലം സബ് സെന്‍റര്‍ എം.സി റോഡില്‍ പരത്തുവയലില്‍ ആശുപത്രിക്ക് സമീപവും പുല്ലുവഴി സബ് സെന്‍റര്‍ പി.കെ.വി റോഡില്‍ വളയന്‍ചിറങ്ങരയ്ക്ക് സമീപത്തായിട്ടുമാണ് പ്രവര്‍ത്തിക്കുന്നത്. കൂടാതെ ഗീതാജ്ഞലി ആശുപത്രി കുറുപ്പംപടി ടൗണിലും പരത്തുവയലില്‍ ആശുപത്രി എം.സി റോഡ് കീഴില്ലം ജംഗ്ഷന് സമീപവും ആണ് പ്രവര്‍ത്തിക്കുന്നത്.
പഞ്ചായത്ത് പരിഥിയില്‍ പ്രധാനപ്പെട്ട എല്ലാ ബാങ്കുകളുടെ ശാഖകളും പ്രവര്‍ത്തിക്കുന്നു. എസ്.ബി.ഐ ബാങ്കിന്‍റെ ഒരു ശാഖ കുറുപ്പംപടിയിലും ഒരെണ്ണം പുല്ലുവഴി ജംഗ്ഷനിലും പ്രവര്‍ത്തിക്കുന്നു. ഫെഡറല്‍ ബാങ്ക് ശാഖ കീഴില്ലം ജംഗ്ഷനിലും കുറുപ്പംപടി ടൗണിലുമാണ് പ്രവര്‍ത്തിക്കുന്നത്. ബാങ്ക് ഓഫ് ഇന്ത്യ, സൗത്ത് ഇന്ത്യന്‍ ബാങ്ക്, കുറുപ്പംപടി സര്‍വ്വീസ് സഹകരണ ബാങ്ക് എന്നീ ബാങ്കുകള്‍ കുറുപ്പംപടി ടൗണിലും കീഴില്ലം സര്‍വ്വീസ് സഹകരണ ബാങ്ക് കീഴില്ലം പരത്തുവയലിപ്പടിയിലും ആണ് പ്രവര്‍ത്തിക്കുന്നത്.
പഞ്ചായത്തിലെ പ്രധാന ലൈബ്രറിയായ വി.എന്‍ കേശവപ്പിളള വായനശാല വളയന്‍ചിറങ്ങര ജംഗ്ഷനിലാണ് പ്രവര്‍ത്തിക്കുന്നത്.
പഞ്ചായത്തിലെ മറ്റൊരു പ്രധാന ഓഫീസായ ബ്ലോക്ക് പഞ്ചാത്ത് ഓഫീസ് കുറുപ്പംപടി ടൗണിന് സമീപമാണ് പ്രവര്‍ത്തിക്കുന്നത്.
പഞ്ചായത്തിലെ മറ്റൊരു പ്രധാന ഓഫീസാണ് കുറുപ്പംപടി പോലീസ് സ്റ്റേഷന്‍. കുറുപ്പംപടി ടൗണിന് സമീപത്തായിട്ടാണ് സ്റ്റേഷന്‍ സ്ഥിതി ചെയ്യുന്നത്.
എം.സി റോഡ്, എ.എം റോഡ്, കീഴില്ലം കുറുച്ചിലക്കോട് റോഡ്, പുല്ലുവഴി കല്ലില്‍ റോഡ്, മണ്ണൂര്‍ പോഞ്ഞാശ്ശേരി റോഡ് എന്നിവയാണ് പഞ്ചായത്തിലെ പ്രധാന റോഡുകള്‍