പഞ്ചായത്തിന്‍റെ മാതൃകാ പദ്ധതികള്‍
രായമംഗലം ഗ്രാമപഞ്ചായത്തിന്‍റെ മാതൃകാ പദ്ധതിയാണ് സഞ്ചരിക്കുന്ന ആശുപത്രി. ഈ പദ്ധതി നടപ്പിലാക്കിയതുവഴി രായമംഗലം പഞ്ചായത്ത് സംസ്ഥാനത്തെ മറ്റ് പഞ്ചായത്തുകള്‍ക്ക് മാതൃകയായി മാറിയിരുന്നു. ഈ പദ്ധതി നടപ്പിലാക്കിയതുവഴി പാവപ്പെട്ട രോഗികള്‍ക്ക് ആശുപത്രിയിലെത്താതെ തന്നെ മികച്ച ചികിത്സ നല്‍കി വരുന്നു. കൃത്യമായ ഇടവേളകളില്‍ പഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലും സഞ്ചരിക്കുന്ന ആശുപത്രി എത്തുന്നുണ്ട്. സഞ്ചരിക്കുന്ന ആശുപത്രി വഴി മരുന്നുകള്‍ കൃത്യമായി രോഗികളിലേയ്ക്ക് എത്തുന്നു എന്നത് പഞ്ചായത്തിന് ഉറപ്പുവരുത്താന്‍ കഴിയുന്നുണ്ട്.