അവാര്‍ഡുകള്‍
വികസനത്തിലും പൊതുസേവന പ്രവര്‍ത്തനങ്ങളിലും രായമംഗലം ഗ്രാമപഞ്ചായത്ത് വളരെ ഏറെ മുന്നില്‍ നില്‍ക്കുന്നു എന്നത്കൊണ്ട് തന്നെ പഞ്ചായത്തിനെ തേടി നിരവധി കേന്ദ്ര സംസ്ഥാന അവാര്‍ഡുകളാണ് എത്തിയത്. മികച്ച പഞ്ചായത്തിനുളള 2021-22 ലെ സ്വരാജ് ട്രോഫി ജില്ലയില്‍ ഒന്നാം സ്ഥാനം പഞ്ചായത്ത് കരസ്ഥമാക്കി. ആരോഗ്യ മേഖലയില്‍ പഞ്ചായത്ത് നടത്തിയിട്ടുളള മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെ 2021-22 സാമ്പത്തീക വര്‍ഷത്തെ കല്‍പ്പക പുരസ്കാരം ജില്ലായില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി. 2022-23 ല്‍ ആരോഗ്യ മേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് സംസ്ഥാന തലത്തില്‍ ആര്‍ദ്ര കേരളം പുരസ്ക്കാരം ജില്ലാതലത്തില്‍ ഒന്നാം സ്ഥാനം എന്നിങ്ങനെ പഞ്ചായത്ത് കരസ്ഥമാക്കി. കൂടാതെ നാഷണല്‍ ഹെല്‍ത്ത് മിഷന്‍റെ NQAS സര്‍ട്ടിഫിക്കേഷന്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും സംസ്ഥാന സര്‍ക്കാരിന്‍റെ KASH സര്‍ട്ടിഫിക്കേഷന്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും പഞ്ചായത്ത് കരസ്ഥമാക്കിയിട്ടുണ്ട്. കുടുംബശ്രീ സി.ഡി.എസ് ന്‍റെ മികച്ച പ്രവര്‍ത്തനത്തിനും ജില്ലയുടെ പുരസ്ക്കാരം പഞ്ചായത്ത് സ്വന്തമാക്കിയിട്ടുണ്ട്. തുടര്‍ച്ചയായി നികുതി പിരിവില്‍ 100% പിരിവ് നടത്തിയത് വഴി പഞ്ചായത്തിന് നിരവധി അനുമോദനങ്ങള്‍ ലഭിച്ചിട്ടുണ്ട്.