ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പഞ്ചായത്തിന്‍റെ കിഴക്കന്‍ ഭാഗങ്ങള്‍ പൊതുവെ ഉയര്‍ന്ന പ്രദേശമാണ്. പെരിയാറിന്‍റേയും, മൂവാറ്റുപുഴയാറിന്‍റെയും ഇടയിലാണ് പഞ്ചായത്തിന്‍റെ സ്ഥാനം. പെരിയാര്‍വാലി ഇറിഗേഷന്‍ പ്രോജക്ടിന്‍റെ ഹൈലവല്‍ക്കനാലും മെയിന്‍കനാലും പഞ്ചായത്തിലൂടെ കടന്നുപോകുന്നതിനാല്‍ നെല്‍പ്പാടങ്ങള്‍ ഭൂരിഭാഗവും മൂന്ന്പൂ കൃഷിക്ക് അനുയോജ്യമായിരുന്നു. നെല്‍ കൃഷിയായിരുന്നു പഞ്ചായത്തിലെ ജനങ്ങളുടെ മുഖ്യതൊഴില്‍. നെല്ല്, തെങ്ങ്, റബ്ബര്‍ എന്നിവയാണ് മറ്റു പ്രധാന കൃഷികള്‍. പണ്ട് കാലത്ത് പുല്‍തൈലം, ഇഞ്ചി എന്നിവയുടെ പ്രധാന വിപണനകേന്ദ്രമായിരുന്നു പഞ്ചായത്തിന്‍റെ വടക്കനതിര്‍ത്തിയിലുള്ള കുറുപ്പംപടി ടൌണ്‍. എം.സി.റോഡും, ആലുവ-മൂന്നാര്‍ റോഡുമാണ് പഞ്ചായത്തിലൂടെ കടന്നുപോകുന്ന പ്രധാന റോഡുകള്‍. ദേശീയ പ്രസ്ഥാനത്തിന്‍റേയും, കര്‍ഷക പ്രസ്ഥാനത്തിന്‍റേയും, പ്രവര്‍ത്തനങ്ങള്‍ തുടക്കത്തില്‍ തന്നെ പഞ്ചായത്തുപ്രദേശത്തും നടന്നിരുന്നു. ജാതി ചിന്തയ്ക്കും, അനാചാരങ്ങള്‍ക്കും,...
കൂടുതൽ വായിക്കുക