ഒറ്റനോട്ടത്തില്‍

രായമംഗലം ഗ്രാമപഞ്ചായത്ത് ഒറ്റനോട്ടത്തിൽ

എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ കൂവപ്പടി ബ്ളോക്കിൽ രായമംഗലം വില്ലേജ് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് രായമംഗലം ഗ്രാമപഞ്ചായത്ത്. 36.77 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ഭരണപ്രദേശം വടക്ക് മുടക്കുഴ പഞ്ചായത്തും, തെക്ക് പായിപ്ര, മഴുവന്നൂര്‍ പഞ്ചായത്തും, പടിഞ്ഞാറ് പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റിയും, കിഴക്ക് അശമന്നൂര്‍ പഞ്ചായത്തും അതിരിടപ്പെട്ടിരിക്കുന്നു. കുറുപ്പംപടി, പുല്ലുവഴി, വളയന്‍ചിറങ്ങര, കീഴില്ലം, വട്ടയ്ക്കാട്ടുപടി എന്നിവയാണ് ഈ ഗ്രാമപഞ്ചായത്തിന്റെ അധികാരപരിധിയിൽ വരുന്ന പ്രധാന പ്രദേശങ്ങൾ.

36722

ആകെ ജനസംഖ്യ

95.35%

സാക്ഷരത നിരക്ക്

36.77

ച.കി.മീ വിസ്തീര്‍ണ്ണം

1953

രൂപീകൃതമായ വര്‍ഷം

 

 

🏛️ അടിസ്ഥാന വിവരങ്ങള്‍
📍
ജില്ല
എറണാകുളം
🗺️
താലൂക്ക്
കുന്നത്തുനാട്
🏢
ബ്ലോക്ക് പഞ്ചായത്ത്
കൂവപ്പടി
🏬
വില്ലേജ്
രായമംഗലം, പെരുമ്പാവൂര്‍, ഐരാപുരം, വേങ്ങൂര്‍ വെസ്റ്റ് 
⛰️
ഭൂപ്രകൃതി
ഇടനാട്
🌾
പ്രധാന ഉപജീവനം
കൃഷി
🌴
പ്രധാന കൃഷിവിളകള്‍
റബ്ബർ, തെങ്ങ്, കവുങ്ങ്, വാഴ, ജാതി
🌦️
കാലാവസ്ഥ
20°C - 35°C
 

 🧭 പഞ്ചായത്തിന്റെ അതിര്‍ത്തികള്‍

ദിശപ്രദേശം
വടക്ക്മുടക്കുഴ ഗ്രാമപഞ്ചായത്ത്
തെക്ക്പായിപ്ര, മഴുവന്നൂര്‍ ഗ്രാമപഞ്ചായത്തുകള്‍
കിഴക്ക്അശമന്നൂര്‍ ഗ്രാമപഞ്ചായത്ത്
പടിഞ്ഞാറ്പെരുമ്പാവൂര്‍ മുനിസിപ്പാലിറ്റി

 

 

🚍 ഗതാഗത സൗകര്യങ്ങള്‍
  • 🛣️  എ.എം റോഡും, എം.സി റോഡും പഞ്ചായത്തിലൂടെ കടന്നുപോകുന്നു
  • ✈️ സമീപ വിമാനത്താവളം : നെടുമ്പാശ്ശേരി
  • 🚆 സമീപ റെയില്‍വേ സ്റ്റേഷന്‍ : ആലുവ
  • 🚌 പ്രധാന ബസ് സ്റ്റേഷന്‍ : കുറുപ്പംപടി, പെരുമ്പാവൂര്‍
  • ⚓ സമീപ തുറമുഖം : കൊച്ചി

 

🎓 വിദ്യാഭ്യാസ മേഖല
വിഭാഗംഎണ്ണം
സര്‍ക്കാര്‍ സ്കൂളുകള്‍3
എയ്ഡഡ് സ്കൂള്‍5
സ്വകാര്യ സ്കൂള്‍4

 

🏥 ആരോഗ്യ മേഖല
  • 🩺 രായമംഗലം കുടുംബ ആരോഗ്യ കേന്ദ്രം
  • 💊 അലോപ്പതി, ആയുര്‍വേദ, ഹോമിയോ ആശുപത്രികള്‍
  • 🐄 വെറ്റിനറി ആശുപത്രി, വളയന്‍ചിറങ്ങര
  • 🏥 സ്വകാര്യ മേഖലയിലെ ആരോഗ്യ ക്ലിനിക്കുകള്‍

 

⭐ പഞ്ചായത്തിന്റെ പ്രത്യേകതകള്‍
  • 🏔️ കുന്നുകളും, ചെരിവുകളും, ചെറിയ താഴ്‌വരകളും ഇടകലർന്ന ഭൂപ്രകൃതി
  • 🌱 പരിസ്ഥിതി സംരക്ഷണവും ജനപങ്കാളിത്തവും ആസ്പദമാക്കിയ വികസന മാതൃക
  • 📚 ഉയര്‍ന്ന സാക്ഷരതയും സാമൂഹിക പുരോഗതിയും
  • 🏛️ സാംസ്‌കാരിക പൈതൃകവും പ്രകൃതിസമ്പത്തും
  • 💯 നികുതി പിരിവില്‍ 100% നേട്ടം
  • 🤝 ജനകീയ വികസന പദ്ധതികള്‍ക്ക് മുന്‍ഗണന

രായമംഗലം ഗ്രാമപഞ്ചായത്ത്

ജനക്ഷേമം • വികസനം • പരിസ്ഥിതി സംരക്ഷണം • സുതാര്യ ഭരണനിര്‍വ്വഹണം

© 2011 സെന്‍സസ് ജനസംഖ്യ വിവരങ്ങള്‍