രായമംഗലം ഗ്രാമപഞ്ചായത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് സ്വാഗതം
കുടുംബശ്രീ

രായമംഗലം ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ വികസനത്തിൽ, പ്രത്യേകിച്ച് ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും സ്ത്രീ ശാക്തീകരണ രംഗത്തും നിർണ്ണായക പങ്കുവഹിക്കുന്ന പ്രസ്ഥാനമാണ് കുടുംബശ്രീ. അടിസ്ഥാന തലത്തിലുള്ള അയൽക്കൂട്ടങ്ങൾ, വാർഡ് തലത്തിലുള്ള ഏരിയ ഡെവലപ്മെന്റ് സൊസൈറ്റി, പഞ്ചായത്ത് തലത്തിലുള്ള കമ്മ്യൂണിറ്റി ഡെവലപ്മെന്റ് സൊസൈറ്റി എന്നീ ത്രിതല സംവിധാനങ്ങളിലൂടെയാണ് രായമംഗത്തെ കുടുംബശ്രീ പ്രവർത്തനങ്ങൾ കാര്യക്ഷമമായി ഏകോപിപ്പിക്കുന്നത്. സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമാക്കി ലഘുസമ്പാദ്യ പദ്ധതികളും മൈക്രോ ഫിനാൻസ് വായ്പകളും ലഭ്യമാക്കുന്നതിനൊപ്പം, ഒട്ടേറെ സൂക്ഷ്മ തൊഴിൽ സംരംഭങ്ങളും ജെ.എൽ.ജി ഗ്രൂപ്പുകൾ മുഖേനയുള്ള കാർഷിക മുന്നേറ്റങ്ങളും കുടുംബശ്രീയുടെ നേതൃത്വത്തിൽ മികച്ച രീതിയിൽ നടപ്പിലാക്കുന്നുണ്ട്. 

ഗ്രാമപഞ്ചായത്തുമായി ചേർന്ന് ഭവന രഹിതർക്കുള്ള ലൈഫ് പദ്ധതി, അതിദരിദ്രർക്കുള്ള ആശ്രയ പദ്ധതി, ഹരിത കർമ്മ സേന വഴിയുള്ള മാലിന്യ സംസ്കരണം തുടങ്ങിയ അടിസ്ഥാന ജനക്ഷേമ പ്രവർത്തനങ്ങൾ താഴെത്തട്ടിൽ എത്തിക്കുന്നതിൽ കുടുംബശ്രീ പ്രവർത്തകർ മുൻപന്തിയിലുണ്ട്. കേവലം സാമ്പത്തിക ഉന്നമനം എന്നതിലുപരി, ഗ്രാമീണ വനിതകളുടെ നേതൃപാടവവും ആത്മവിശ്വാസവും വളർത്തുന്നതിലും അശമന്നൂർ ഗ്രാമപഞ്ചായത്തിനെ സമഗ്ര വികസനത്തിലേക്കു നയിക്കുന്നതിലും സി.ഡി.എസ് ഭരണസമിതിയുടെയും മുഴുവൻ അയൽക്കൂട്ടം അംഗങ്ങളുടെയും സേവനം നിസ്തുലമാണ്.

ലഭിക്കുന്ന സേവനങ്ങൾ
  • സമ്പാദ്യവും വായ്പകളും
  • സൂക്ഷ്മ തൊഴിൽ സംരംഭങ്ങൾ
  • സംഘകൃഷി
  • ആശ്രയ പദ്ധതി
  • ബഡ്സ് സ്കൂളുകൾ
  • ബാലസഭ
  • സ്നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്ക്
  • വിജിലന്റ് ഗ്രൂപ്പുകൾ
  • തൊഴിൽ പരിശീലനം
  • ജനകീയ ഹോട്ടലുകൾ
  • ലൈഫ് മിഷൻ സഹകരണം

⏰ പ്രവര്‍ത്തന സമയം : രാവിലെ 10 മണി മുതല്‍ വൈകിട്ട് 05 മണി വരെ

📍 വിലാസം : രായമംഗലം പി.ഒ, രായമംഗലം, പിൻ : 683545

✉️ ഇ-മെയില്‍ : rayamangalam.cds@gmail.com

 

കുടുംബശ്രീ അംഗങ്ങൾ

 

Professional Table
ക്രമ നമ്പര്‍പേര്സ്ഥാനംവാർഡ്ഫോൺ നമ്പർ
01ഉഷ രാജുഉപജീവന ഉപസമിതിഇരിങ്ങോള്‍ സൗത്ത്7025115447
02സൗമിനി ബാബുസി.ഡി.എസ് മെമ്പർഇരിങ്ങോള്‍ നോര്‍ത്ത്9961822796
03മേരി മാത്യുസി.ഡി.എസ് മെമ്പർമുടിക്കരായി 9605354870
04കുഞ്ഞുമോള്‍ തോമസ്സി.ഡി.എസ് മെമ്പർരായമംഗലം നോര്‍ത്ത്9961717531
05ഉഷ ദേവി കെ.എന്‍സി.ഡി.എസ് ചെയര്‍പേഴ്സണ്‍വായ്ക്കര9847522053
06മിനി ബൈജുഎം.ജി.എൻ.ആർ.ഇ.ജി.എസ് ആട്ടുപടി8086789838
07മറിയക്കുട്ടി ബേബിസി.ഡി.എസ് മെമ്പർഅറന്നൂറ്റി ആര്‍9744464293
08രാധ കുഞ്ഞപ്പന്‍സി.ഡി.എസ് മെമ്പർകീഴില്ലം ഈസ്റ്റ്9497524925
09ശോഭന ഉണ്ണിഅടിസ്ഥാന സൗകര്യ ഉപസമിതി കീഴില്ലം വെസ്റ്റ്9633463636
10ശോഭ രാജന്‍വൈസ് ചെയര്‍പേഴ്സണ്‍കീഴില്ലം നോര്‍ത്ത്9745878891
11സിന്ധു ബിജുസി.ഡി.എസ് മെമ്പർനെല്ലിമോളം 8714544196
12ശാന്ത ഉണ്ണികൃഷ്ണന്‍സി.ഡി.എസ് മെമ്പർപുല്ലുവഴി സൗത്ത്9074688608
13രാജി ഷാജന്‍സി.ഡി.എസ് മെമ്പർവളയന്‍ചിറങ്ങര9961914810
14സജിത ഒ.എസ്സി.ഡി.എസ് മെമ്പർമനക്കപ്പടി9400250766
15എല്‍സി ജെലെന്തോസി.ഡി.എസ് മെമ്പർപുല്ലുവഴി9567913737
16രമണി രവി സി.ഡി.എസ് മെമ്പർമലമുറി7560951450
17ലിസി തോമസ്സി.ഡി.എസ് മെമ്പർപുല്ലുവഴി നോര്‍ത്ത്9895554678
18മേരി ജോസഫ് സി.ഡി.എസ് മെമ്പർപീച്ചനാംമുകള്‍9605047789
19സല്‍മ ഹമീദ്സി.ഡി.എസ് മെമ്പർവട്ടയ്ക്കാട്ടുപടി7510716105
20അന്നമ്മ സുരേഷ് സാമൂഹ്യ വികസന ഉപസമിതിപട്ടശ്ശേരിമനപ്പടി8593939279
21രമ്യ എന്‍ ആര്‍സി.ഡി.എസ് മെമ്പർസി.എസ്.ഐ കവല9947876315
22രേഖ സി ബിസി.ഡി.എസ് മെമ്പർകുറുപ്പംപടി ഈസ്റ്റ്7510622712