വിനോദ സഞ്ചാര കേന്ദ്രം
രായമംഗലം ഗ്രാമപഞ്ചായത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് മണിപാറ വെളളച്ചാട്ടം. പഞ്ചായത്തിലെ 7-ാം വാര്‍ഡിലാണ് വെളളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ പ്രധാന ഗുഹാ ക്ഷേത്രങ്ങളില്‍ ഒന്നായ കല്ലില്‍ ഗുഹാ ക്ഷേത്രത്തിന് സമീപമാണ് വെളളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. എം.സി റോഡില്‍ നിന്നും കീഴില്ലം - കുറുച്ചിലക്കോട് റോഡിലൂടെ 1 കിലോമീറ്റര്‍ വന്ന് പറമ്പിപീടിക ജംഗ്ഷനില്‍ നിന്ന് വലതുവശത്തേയ്ക്ക് തിരിഞ്ഞ് പെരിയാര്‍ വാലി കനാല്‍ ബണ്ട് വഴി 1 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ഈ വെളളച്ചാട്ടത്തില്‍ എത്തിച്ചേരാം.