മാലിന്യ സംസ്ക്കരണം
ഹരിത കര്‍മ്മ സേന
മാലിന്യ നിർമാർജന പ്രവർത്തനങ്ങളിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്ന ഒരു സാമൂഹിക സംരംഭമാണ് ഹരിത കര്‍മ്മ സേന. ഇത് കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ, പ്രത്യേകിച്ച് കുടുംബശ്രീ മിഷൻ വഴി രൂപീകരിച്ചിട്ടുള്ള വനിതാ ഗ്രൂപ്പുകളാണ് .
രായമംഗലം ഗ്രാമപഞ്ചായത്തിലെ 22 വാര്‍ഡുകളിലും സേനയുടെ പ്രവര്‍ത്തനം നടന്ന് വരുന്നു. 44 സേന അംഗങ്ങളാണ് പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നത്. കൂടാതെ മേല്‍നോട്ടം വഹിക്കുന്നതിന് ഒരു ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറേയും നിയോഗിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ സംഭരിക്കുന്നതിന് 4000 സ്ക്വയര്‍ഫീറ്റുളള ഒരു സംഭരണ കേന്ദ്രവും പഞ്ചായത്ത് സജ്ജമാക്കിയിട്ടുണ്ട്. ഒരു വര്‍ഷം 14 ടണ്‍ മാലിന്യമാണ് പഞ്ചായത്ത് നീക്കം ചെയ്യുന്നത്.